തൊടുപുഴ: കാഞ്ഞാർ മുരുന്നൂർ കണ്ടത്തിൽ കുടുംബാംഗം മുഹമ്മദ് ഖാൻ്റെ മകൻ ഹാജി അബ്ദുൽ റഹീം(90) നിര്യാതനായി. തബ്ലീഗ് ജമാഅത്ത് കേരള അമീർ ആയിരുന്ന പരേതനായ മർഹൂം മൂസ മൗലാനയുടെയും ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന അധ്യക്ഷനായിരുന്ന മർഹൂം കാഞ്ഞാർ ഹുസൈൻ മൗലാനയുടെയും സഹോദരനാണ്. ജാമിയത്തുൽ കൗസരിയ എടത്തല ദീർഘകാലമായി ദീനി സേവനത്തിൽ ആയിരുന്നു. ഖബറടക്കം ഇടത്തല മലയപ്പള്ളി കബർസ്ഥാനിൽ നടന്നു. ഭാര്യ തൊട്ടിപ്പറമ്പിൽ നബീസ ബീവി.
മക്കൾ: മൗലവി യൂസഫ് മുഫ്ത്തി(അൽഖാസിമി), അലിയാർ മൗലവി, അബ്ദുൽ നാസർ അൽ ഹസനി, മർഹൂം അഷ്റഫ് മൗലവി നജ്മി, ഉബൈസ്(ദുബായ്), അബ്ദുൽ കലാം(ദുബായ്), സ്വാലിഹ(ദുബായ്), നജുമുന്നിസ(ആലുവ). മരുമക്കൾ: ഹലീമ ബീവി, സഫിയ, സുലൈഖ, നിസാർ എരുമേലി, നിഷിത, ഷൈമ, ഷംഷാദ്(വാഴക്കുളം).
മലയപ്പള്ളിയിൽ നടന്ന മയ്യത്ത് നിസ്കാരത്തിൽ നിരവധി പണ്ഡിതർ പങ്കെടുത്തു. ജംഇയ്യത്തുലമായ ഹിന്ദ് സംസ്ഥാന അധ്യക്ഷൻ ഹാഫിസ് പി പി ഇസഹാക്ക് മൗലാന കാഞ്ഞാർ,ഇല്യാസ് മൗലാന അൽ കൗസരി ആലുവ,മൗലവി ഹാഫിസ് ഇബ്രാഹിം ജമയ്യത്തുൽ ഉലമ ഹിന്ദ് കേരള, മൗലാന ബഷീർ അൽ ഖാസിമി കൊല്ലം, അബ്ദുസമദ് മൗലവി അൽ കൗസരി ആലുവ,മൗലവി അബ്ദുൽ ശുക്കൂർ അൽ കാസിമി കാഞ്ഞാർ,മൗലവി റഫീഖ് അഹമ്മദ് കൗസരി പത്തനാപുരം,മൗലവി മുനീർ അഹ്മദ് നജ്മി കാഞ്ഞാർ, മൗലവി അഷറഫ് കൗസരി തിരുവനന്തപുരം,മൗലവി ഇൻതാദ് നദ്‌വി, അബ്ദുറഷീദ് അൽ ഖാസിമി പറവൂർ, മൗലവി ഖലീൽ അഹമ്മദ് നജ്മി കായംകുളം, സിദ്ദീഖ് മൗലാന അൽ ഖാസിമി, മൗലവി മൂസ അൽ ഖാസിമി പുലിപ്പാറ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
