കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്ക്. കരിങ്കൊടി സമരത്തിനിടെയാണ് സംഭവം. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതിക്രമത്തെ തുടർന്ന് മന്ത്രിയുടെ വന്ദേഭാരതിലെ യാത്ര റദ്ദാക്കി. കെ എസ് യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തുവെന്നാണ് മന്ത്രി ആരോപിച്ചത്. കണ്ണൂരിൽ പലയിടത്തും മന്ത്രിക്ക് നേരേ പ്രതിഷേധം നടന്നിരുന്നു. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
