VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ട്രെയിൻ തകരാർ മൂലം കൊച്ചി മെട്രൊ സർവീസ് തടസപ്പെട്ടു

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രൊ ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് എംജി റോഡ് മെട്രൊ സ്റ്റേഷനിൽ വച്ച് ട്രെയിൻ തകരാറിലായത്. കരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സർവീസ് നടത്തുന്നത്. സാങ്കേതിക പ്രശ്നം നേരിട്ട ട്രെയിൻ മെട്രൊ മുട്ടo യാർഡിൽ എത്തിയാൽ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തിൽ സർവീസ് തുടരുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്. ഇതോടെ രാവിലെ കോളെജുകളിലേക്കും ജോലിസ്ഥലത്തേക്കും പോവാൻ മെട്രൊയെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി.

Leave a Comment

Your email address will not be published. Required fields are marked *