കൊച്ചി: മൂന്ന് പ്രതികളുടെ റിമാൻ്റ് കാലാവധി 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കെ.എസ് ബൈജു, സ്മാർട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വർണ വ‍്യാപാരി ഗോവർധൻ അടക്കമുള്ള മൂവരുടെയും റിമാൻഡ് കാലാവധിയാണ് നീട്ടിയത്. അതേസമയം, കേസിലെേ മറ്റൊരു പ്രതിയായ കെ.എസ് ബൈജു വ‍്യാഴാഴ്ച സ്വഭാവിക ജാമ‍്യാപേക്ഷ സമർപ്പിക്കും. ദ്വാരപാലക കേസിലാണ് ജാമ‍്യാപേക്ഷ നൽകുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ‍്യം ലഭിച്ചിരുന്നു.
