VBC NEWS THODUPUZHA

ഹില്ലി അക്വ കുടിവെള്ള ഫാക്ടറി നാല് കോടിക്ക് പണയപ്പെടുത്തിയതെന്തിന്?;- എം മോനിച്ചൻ

തൊടുപുഴ: ലാഭകരമായി പ്രവർത്തിച്ചു വരുന്ന തൊടുപുഴ ഹില്ലി അക്വ കുടിവെള്ള ഫാക്ടറി നാല് കോടി രൂപക്ക് പണയപ്പെടുത്തിയതെന്തിനെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ആവശ്യപ്പെട്ടു.

2014-ൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന പി.ജെ ജോസഫാണ് ഹില്ലി അക്വ കുപ്പിവെള്ള ഫാക്ടറി തൊടുപുഴയിൽ ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ളസർക്കാർ കുപ്പിവെള്ളമെന്നനിലയിൽ ഹില്ലി അക്വ കുപ്പിവെള്ളം ജനകീയമായി മാറിരുന്നു.

ഏഴ് കോടിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും നാല് കോടി കടമെടുത്ത് എന്ത് വികസനമാണ് ജില്ലയിൽ നിന്നുള്ള വകുപ്പ് മന്ത്രി വിഭാവനം ചെയ്യുന്നതെന്നത് വൃക്തമാക്കണം.

കട്ടപ്പനയിൽ ഹില്ലി അക്വ പ്ലാന്റ് തുടങ്ങാൻ പാർട്ടിക്കാരന്റെ സ്ഥലം മാസവാടകപ്രകാരംഒന്നര ലക്ഷം രൂപക്ക് പാട്ടക്കരാറെഴുതിയിരിക്കുന്നു. തൊടുപുഴയിൽ നിന്നും നിരവധി മെഷിനറികളും കട്ടപ്പനക്ക് കടത്തിക്കൊണ്ടുപോയതായും അറിയാൻ കഴിയുന്നത്.

തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി 1000 കോടിയോളം രൂപയുടെ കടലാസ് വില പോലുമില്ലാത്ത പുതിയപദ്ധതികൾ ഇടുക്കിയിൽ പ്രഖ്യാപിച്ചു നടക്കുന്ന ‘പ്രഖ്യാപന വകുപ്പ് മന്ത്രി’ കൂടിയായ വകുപ്പ് മന്ത്രി നാല് കോടി രൂപയ്ക്ക് വേണ്ടി തൊടുപുഴ പ്ലാന്റ് പണയപ്പെടുത്തിയത് ദുരുദ്ദേശപരമാണെന്നും എം.മോനിച്ചൻ കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *