VBC NEWS THODUPUZHA

കത്രിക നീക്കം ചെയ്തതിനെ തുടർന്ന് ഉഷ ആശുപത്രി വിട്ടു

കൊച്ചി: വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്ക്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫ് ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിലാണ് കത്രിക നീക്കം ചെയ്തത്. ഫെബ്രുവരി 19 നാണ് ഉഷയെ കെ.സി. വേണുഗോപാൽ എംപി ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രയിൽ നീരീക്ഷണത്തിലായിരുന്നു ഉഷ. അഞ്ച് വർഷം മുൻപാണ് ആലപ്പുഴ ടിഡി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭശയ മഴ നീക്കം ചെയ്യൽ ശസ്ത്രക്രിയക്കിടെ ഉഷയുടെ വയറ്റിൽ കത്രിക മറുന്നു വച്ചത്. ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്താവുന്നത്.

Leave a Comment

Your email address will not be published. Required fields are marked *