VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

യുദ്ധത്തെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്കായി എമിറേറ്റ്സും ഇത്തിഹാദ് എയർവേയ്സും പരിമിതമായ തോതിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. തിങ്കളാഴ്ച രാത്രി മുതൽ എമിറേറ്റ്‌സ് യാത്രക്കാർക്കായി സർവീസ് നടത്തുമെന്ന് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കിയെങ്കിലും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) അധികൃതരുമായി ഏകോപിപ്പിച്ച് എത്തിഹാദ് ചില വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ മസ്‌കറ്റിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനരാരംഭിക്കും. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകളും ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *