VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വന്തം പിതാവിനെയും സഹോദരിയെയും അളിയനെയും വഞ്ചിച്ചയാളാണ് ​ഗണേഷ് കുമാർ; വെള്ളാപ്പള്ളി നടേശൻ

എറണാകുളം: നായർ സർവീസ് സൊസൈറ്റിയും ശ്രീനാരായണ ധർമ്മ പരിപാലന യോഗവും തമ്മിലുള്ള ഐക്യം ഒരു “വഞ്ചന”യാണെന്ന കെ.ബി ഗണേഷ് കുമാറിന്റെ പരാമർശത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ വഞ്ചനയുടെ മാസ്റ്ററാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ വഞ്ചനയിൽ അധിഷ്ഠിതമാണെന്നും വെളളാപ്പള്ളി കൂട്ടിച്ചേർത്തു. വഞ്ചനയിലൂടെ ​ഗണേഷിന് ലഭിച്ച പ്രതിഫലമാണ് മന്ത്രി സ്ഥാനം. അദ്ദേഹത്തിന് ധാർമ്മിക മൂല്യങ്ങൾ ഇല്ല. സ്വന്തം പിതാവിനെയും സഹോദരിയെയും അളിയനെയും വഞ്ചിച്ചു, ഒരു നടിയുടെ ട്രസ്റ്റിന്റെ ഫണ്ട് പോലും ദുരുപയോഗം ചെയ്തു. മറ്റുള്ളവരെ വഞ്ചിക്കുന്നവർ എല്ലായിടത്തും വഞ്ചന കാണുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്മഭൂഷൺ അവാർഡിനെതിരെ ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അവാർഡ് നൽകിയവർ അവരുടെ നിലപാട് വ്യക്തമാക്കും. ഒരു കേസിലും ഞാൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *