ആലപ്പുഴ: ഭാര‍്യയ്ക്ക് മെസേജ് അയച്ചതിനെത്തുടർന്ന് 28 കാരന് മർദനം. ആലപ്പുഴ കൊമ്മാടിയിൽ കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് 28 കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് അയൽവാസി കൂടിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു മെസേജ്. ഇത് ഭർത്താവ് കണ്ടതിനെത്തുടർന്നാണ് ആക്രമണം എന്നാണ് വിവരം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
