VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത നാവിക ഉദ‍്യോഗസ്ഥൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയയാൾ കൊച്ചിയിൽ അറസ്റ്റിൽ. ആഗ്ര സ്വദേശിയും നാവിക ഉദ‍്യോഗസ്ഥനുമായ ആദർശ് കുമാറാണ് അറസ്റ്റിലായത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത‍്യൻ നാവിക സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയാണ്(എ.ടി.എസ്) ഇയാളെ പിടികൂടിയത്.

പണത്തിന് വേണ്ടിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് അന്വേഷണ സംഘത്തോട് ഇയാൾ വെളിപ്പെടുത്തി. ആദർശ് കുമാറിൻറെ ബാങ്ക് അക്കൗണ്ടിലേക്ക് വ‍്യാപകമായി പണമെത്തിയതായി വ‍്യക്തമായിട്ടുണ്ട്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ഐഎസ്ഐ ഏജൻറുമാരുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ‍്യൽ‌ കസ്റ്റഡിയിൽ വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *