VBC NEWS THODUPUZHA

ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ തിരുനാൾ മാർച്ച് 13 മുതൽ 15 വരെ

വണ്ണപ്പുറം: ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ മാർച്ച് 13 മുതൽ 15 വരെ ആഘോഷിക്കുമെന്ന് വികാരി ഫാദർ ആന്റണി ഓവേലിൽ, സഹവികാരി ഫാദർ ജോർജ്ജ് പള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് കാളിയാർ സെൻ്റ് റീത്താസ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് മുണ്ടുനടയിൽ തിരുനാൾ കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് ഫാദർ ജോർജ്ജ് പുതുമനത്തൊട്ടിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഫാദർ കുര്യാക്കോസ് കൊടകല്ലിൽ നയിക്കും. ശനിയാഴ്ച്ച രാവിലെ 5.45ന് വിശുദ്ധ കുർബാന, നേർച്ചസദ്യയ്ക്ക് അടുപ്പ് കത്തിക്കൽ കർമ്മം ഫാദർ അ​ഗസ്റ്റിൻ കുന്നപ്പിള്ളിൽ നിർവ്വഹിക്കും. വൈകുന്നേരം നാലിന് ഫാദർ ജെറിൻ തെരുവംകുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാദർ ജോസ് കുന്നപ്പള്ളിൽ സന്ദേശം നൽകും. ജർമ്മനിയിലെ ട്രിയർ രൂപത ബിഷപ്പ് സ്റ്റെഫാൻ അക്കർമാൻ സന്നിഹിതനായിരിക്കും. ഒടിയപാറ കപ്പേളയിലേക്ക് പ്രദക്ഷിണം, ഫാദർ ആന്റണി മുട്ടത്തുകുടിയിൽ ലദ്ദീഞ്ഞിന് കാർമ്മികത്വം വഹിക്കും. രാത്രി എട്ടിന് പാച്ചോർ നേർച്ച, ചേർത്തല മാരാരി കലാനിലയത്തിൻ്റെ ചെണ്ട, വയലിൻ ഫ്യൂഷൻ, ആകാശ വിസ്മയം.

ഞായറാഴ്ച്ച രാവിലെ 6.30 നും 10 നും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് 3.30ന് ഫാദർ ജെയിംസ് പറയ്ക്കനാൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാദർ പോൾ വാലംപാറയ്ക്കൽ സന്ദേശം നൽകും. തുടർന്ന് ചേലക്കടവ് സെൻ്റ് ജോർജ്ജ് കപ്പേളയിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് കലാസന്ധ്യാ എന്നിവയാണ് ആഘോഷ പരിപാടികൾ. കൈക്കാരന്മാരായ മാത്യു ചീക്കപ്പാറയിൽ, സെബാസ്റ്റ്യൻ പാലക്കുഴ, ഐസക് കണിയാംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *