VBC NEWS THODUPUZHA

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി നീക്കം ആരംഭിച്ചെന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലുണ്ടായ അതൃപ്തിയെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് കെ സുധാകരൻ. വിഷ‍യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസം സുധാകരനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ കണ്ണൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. സുധാകരന് സീറ്റ് നിഷേധിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ‍്യം. കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫിൻറെ മണ്ഡലമായ പേരാവൂരിലും സുധാകരനെ അനുകൂലിച്ചുള്ള ഫ്ലക്സുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *