തൊടുപുഴ: നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആൻ്റ് ഹെൽത്ത്‌കെയർ പ്രൊവൈഡേർസ് നൽകുന്ന എൻ.എ.ബി.എച്ച് ഇടുക്കി ജില്ലയിൽ ആദ്യമായി കരസ്ഥമാക്കിയതിലൂടെ സെന്റ് മേരിസ് ഹോസ്‌പിറ്റൽ ആതുര ശുശ്രൂഷാ രംഗത്ത് മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു പടവു കൂടി വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. ആതുരശു ശ്രൂഷാരംഗത്ത് കൂടുതൽ സുരക്ഷിതവും ഗുണമേയുള്ളതുമായ ചികിത്സ നൽകുന്ന ഹോസ്‌പിറ്റലുകൾക്ക് മാത്രമാണ് ഈ അംഗീകാരം നൽകിവരുന്നത്. 1950 ൽ അതിവിദഗ്‌ധ ചികിത്സ സാധാരണക്കാരിലേക്ക് എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഡോ. റ്റി.എം എബ്രാഹം തുടക്കം കുറിച്ചതാണ് സെന്റ് മേരീസ് ഹോസ്‌പിറ്റൽ. ഇന്ന് സെൻ്റ് മേരീസ് ഹോസ് പിറ്റൽ സമാനതകളില്ലാത്ത സേവന പാരമ്പര്യവുമായി ജില്ലയിൽ പ്രഥമ സ്ഥാനത്ത് നിലകൊള്ളുന്നു. പത്തിലേറെ വിദഗ്‌ധ ചികിത്സാ വിഭാഗങ്ങളും പതിനഞ്ചോളം അതി വിദഗ്‌ധ ചികിത്സാ വിഭാഗങ്ങളും ഇവിടെ സുസജ്ജമായി പ്രവർത്തിച്ചു വരുന്നതായി ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു.
