VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാൾ

കൊച്ചി: വ്രതശുദ്ധിയുടെ പുണ്യവുമായി വെള്ളിയാഴ്ച ചെറിയ പെരുന്നാൾ. വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹും പള്ളികളിൽ ഈദ് നമസ്കാരവും നടന്നു. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്ലാംമത വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾക്കായുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പരസ്പര സ്നേഹത്തിൻറെയും കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൻറെയും ആഘോഷം കൂടിയായ ഈദ് ദിനത്തിൽ പെരുന്നാൾ നമസ്കാരം പൂർത്തിയാക്കി വീടുക്കളിൽ ബന്ധുക്കൾ ഒത്തുകൂടും. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുന്നതിന് പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് പാണക്കാട് സാദഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. ഷുഐബ് മൗലവി എന്നിവർ പെരുന്നാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖർ ഈദ് സന്ദേശം പങ്കുവച്ചു.

Leave a Comment

Your email address will not be published. Required fields are marked *