VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് ഇലക്ഷന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഉഷ

ആറന്മുള: യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് വയറ്റിൽ കത്രിക കുടുങ്ങിയതു മൂലം ദുരിതത്തിലായ ഉഷ ജോസഫ്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയാണ് അബിൻ വർക്കി മത്സരിക്കുന്നത്. ആരോഗ്യ വകുപ്പിൻറെ വീഴ്ച മൂലമാണ് ഉഷ ദുരിതം അനുഭവിക്കേണ്ടി വന്നതെന്നും ആരോഗ്യ വകുപ്പിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിൻറെ ഭാഗമായി നൽകിയ പണം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അബിൻ വർക്കി വ്യക്തമാക്കി. 2021ൽ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗർഭപാത്രം മാറ്റുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക വച്ച് മറന്നത്. വയറുവേദന ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *