VBC NEWS THODUPUZHA

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി കേന്ദ്രം

ന്യൂഡൽഹി: ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടം ഒഴിയാൻ നോട്ടീസ്. 1978 മുതൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടാണ് കോന്ദ്രം നോട്ടീസ് നൽകിയത്. മാർച്ച് 28 നകം 2 കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇതിനെതിരേ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിൻറെ നീക്കം. ഐടിഒയ്ക്ക് സമീപമുള്ള ‘ഇന്ദിരാ ഭവൻ’ എന്ന പുതിയ ആസ്ഥാനത്തേക്ക് കോൺഗ്രസ് കുറച്ചുനാൾ മുൻപ് മാറിയിരുന്നെങ്കിലും പഴയ ഓഫീസ് ഒഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *