ആലുവ: എറണാകുളം എടയാറിൽ വ്യവസായമേഖലയിൽ ഓയിൽ കമ്പനിയിൽ തീപിടിത്തം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്ക്. പാതാളത്ത് പ്രവർത്തിക്കുന്ന പിജി ലൂബ്രിക്കൻറ്സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് ശേഷം വലിയതോതിൽ തീ പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാണെന്നാണ് വിവരം. മരിച്ചയാളുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
