VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വി ശിവൻകുട്ടിയുടെ സംവാദ ക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ വികസന സംവാദ ക്ഷണം നിരസിച്ച് നേമത്തെ എൻ ഡി എ സ്ഥാനാർത്ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. താൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആയിരുന്നില്ലെന്നും അതിനാൽ കേരളത്തിന് വേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ രാജീവ് ശിവൻകുട്ടിയുടെ ആശയസംവാദത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതികരിച്ചു. വി ശിവൻകുട്ടി എന്ത് ചെയ്തെന്ന് ജനങ്ങൾക്കറിയാം.

ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ശിവൻകുട്ടി. ജയിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്നും രാജീവ് പറഞ്ഞു. ശിവൻകുട്ടിക്ക് എന്തും വിളിച്ചു പറയാമല്ലോ.

അതിതൊന്നും മറുപടി നൽകേണ്ട കാര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസ്‌ ആണ് നാണം ഇല്ലാത്ത പാർട്ടി എന്നാണ് വിചാരിച്ചതെന്നും എന്നാൽ സി പി എമ്മും ശിവൻകുട്ടിയും അതിനെ വെല്ലുവിളിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *