VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കോതമംഗലം രൂപതാ പിതൃവേദി പ്രതിഷേധിച്ചു

കോതമംഗലം: ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളായ പെസഹാ വ്യാഴം, ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ ദേശീയ തലത്തിലുള്ള എൻജിനീയറിങ്ങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടിട്ടുണ്ടായ അവ്യക്തത പരിഹരിക്കണമെന്ന് കോതമംഗലം രൂപത പിതൃവേദി സമിതി ആവശ്യപ്പെട്ടു. ഈസ്റ്റർ ദിനത്തിൽ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുള്ളവർ ഇന്നുതന്നെ jeemain.query@nta.ac.in എന്ന E മെയിലിലേക്ക് പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് സന്ദേശം അയയ്ക്കേണ്ടതാണന്ന് യോ​ഗം അറിയിച്ചു . എന്നാൽ ആ പരീക്ഷ എന്നു നടത്തുമെന്നു നിർദ്ദേശം ഇല്ലാത്തതും ആയിരക്കണക്കിന് ക്രൈസ്‌ത കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്ന് രൂപതാ ഡയറക്ടർ ഫാദർ ആൻ്റണി പുത്തൻകുളം അഭിപ്രായപ്പെട്ടു. രൂപതാ പ്രസിഡൻ്റ് പ്രൊഫസർ ജോസ് എബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജിജി പുളിക്കൽ, ധേബാർ ജോസഫ്, ജോയി ജോസഫ് , ബിജു ജോയി എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *