VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എണ്ണവില ഉയരുന്നു, കനത്ത നഷ്ടം നേരിട്ട് ഓഹരി വിപണികളിൽ

വാഷിങ്ങ്ടൺ: ഇറാനെതിരായ അമേരിക്കയുടെ പ്രഖ്യാപനത്തെ തുടർന്ന് ആഗോള വിപണികളിൽ കനത്ത ഇടിവ് പ്രകടമായി. സൈനിക നടപടികൾ അവസാനഘട്ടത്തിലാണെന്ന ട്രംപിൻറെ പ്രസ്താവന വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. ഇതോടെ അസംസ്കൃത എണ്ണ വില അഞ്ച് ശതമാനം ഉയർന്നു. സെൻസെക്സ് 1,400 പോയിൻറ് നഷ്ടം നേരിട്ടു. ഏഷ്യൻ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സ്വർണം, വെള്ളി വിലയിലും ഇടിവാണ്. നാല് ദിവസമായി ഉയർന്ന സ്വർണവില താഴേക്ക് പോയി. വ്യാഴാഴ്ച രാവിലെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 1.4 ശതമാനം ഉയർന്ന് ഡോളറിനെതിരേ 93.53 നിലവാരത്തിലെത്തി.

Leave a Comment

Your email address will not be published. Required fields are marked *