VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാവയലറ്റ് തരംഗങ്ങളുടെ സൂചിക ഉയർന്നു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് അഞ്ചിടത്താണ്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശത്തിൻറെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൊട്ടാരക്കര, കളമശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യരശ്മി നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *