ഇടുക്കി: അടിമാലിയിൽ കാൽ വഴുതി കിണറ്റിൽ വീണ് ഒരാൾ മരിച്ചു. പനംകുട്ടി സ്വദേശിയും ഇപ്പോൾ അടിമാലി കാംക്കോ ജംഗ്ഷനിൽ താമസിക്കുകയും ചെയ്യുന്ന നെല്ലിക്കൽ സജിയാണ്(42) മരിച്ചത്. വള്ളപ്പടിക്ക് സമീപം കിണർ തേകുന്ന ജോലിക്കിടെയാണ് അപകടം സംഭവിക്കുന്നത്. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
