VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: 2019 ഒക്ടോബർ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുള്ളിക്കാനം വാഗമൺ റോഡിൽ ചോറ്റുപാറ ജംഗ്ഷനിൽ നിന്നും ഉളുപ്പുണി പോകുന്ന പ്രദേശത്ത് നിന്ന് 1.100 കിലോഗ്രാം കഞ്ചാവുമായി പ്രതിയായ തൊടുപഴ ആലക്കോട് മഠത്തിൽ സിബിയെ പിടികൂടുകയായിരുന്നു.

ഇയാളെ മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവിനുമാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ ജഡ്ജ് ഡോ. പി.കെ ജയകൃഷ്ണൻ ശിക്ഷിച്ചിരിക്കുന്നത്.

കേസ് ഇടുക്കി എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.എൻ സുധീറും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസാണിത്. കേസ് ഇടുക്കി എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.എ അശോക് കുമാർ അന്വേഷണം നടത്തി കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിച്ചു. കേസിൽ എൻ.ഡി.പി.എസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *