VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എ.ഡി.ജി.പി എസ് ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീജിത്തിൻറെ വിദേശയാത്രയും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 1, 2, 3 തീയതികളിലാണ് എസ് ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയത്.

അബുദാബിയിലേക്ക് പോകുന്ന കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ ആയുര്‌വേദ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്.

Leave a Comment

Your email address will not be published. Required fields are marked *