VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആലുവയിൽ വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

ആലുവ: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി തുടരുന്ന സാഹചര‍്യത്തിൽ ആലുവയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടു. ‘യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും’ എന്ന ക‍്യാപ്ഷനോടെ ആലുവ തോട്ടുമുഖത്താണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ‍്യാപിക്കുന്നതിന് മുൻപാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരും മലപ്പുറത്തും സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡുകൾ കാണാനിടയായിരുന്നു. സതീശനെ കൂടാതെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *