VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണ സംഖ്യ പതിനേഴായി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേഷാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ, അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഞായറാഴ്ച‍യും ലൈസൻസി സതീശൻ ശനിയാഴ്ചയും മരിച്ചിരുന്നു. തൃശൂർ പൂരത്തിന് തിരുവമ്പാടിക്കായി വെടിമരുന്നുകൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകട കാരണം ഇതുവരെ വ്യക്തമല്ല. അന്വേക്ഷണം പുരോഗമിക്കുകയാണ്. 40 ഓനാൽപ്പതോളം പേരാണ് അപകട സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇനിയും നിരവധി പേർ പരുക്കേറ്റ് ചികിത്സയിൽ തുടരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *