VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ബാംഗ്ലൂരിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

ബാംഗ്ലൂർ: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം. വിനോദയാത്ര സംഘത്തിലെ രണ്ട് മലയാളികളും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ച മറ്റുള്ളവർ കച്ചവടക്കാരാണെന്നാണ് വിവരം. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെയുള്ളവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *