കൊച്ചി: സംസ്ഥാനത്ത് വിജയം ഉറപ്പിച്ച കോൺഗ്രസ് നേതാക്കൾ ആഘോഷം ആരംഭിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കേക്കു മുറിച്ചും കോൺഗ്രസ് പലവിധത്തിൽ ആഘോഷിക്കുകയാണ്. യുഡിഎഫ് നിലവിൽ 95 സീറ്റിന് മുകളിൽ ലീഡ് നിലനിർത്തിയിരിക്കുകയാണ്. 10 വർഷത്തിന് ശേഷം കിട്ടുന്ന ഉജ്ജ്വല വിജയമാണിത്. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയധികം ലീഡോടെയുള്ള വിജയം കോൺഗ്രസ് പ്രവർത്തകരിൽ വല്ലാത്ത ആവേശം ഉണർത്തിയിട്ടുണ്ട്. അതേസമയം മേയ് 10 ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. മേയ് 8 ന് ഡൽഹിയിൽ നേതാക്കളുടെ യോഗം ചേർന്നതിന് ശേഷമാവും അന്തിമ തീരുമാനം.
