VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റ നാല് പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ കുടുംബാഗങ്ങളായ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വുവാണ്(95) മരിച്ചത്. ബിന്ദു റോയി(52), റോയി മാത്യു(47), പ്രിയ റോയി(17), ശ്രിയ റോയി(15) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. മണിമലയിലുള്ള ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *