പാലാ: വാഗമണ്ണിൽ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റേ ചാലക്കുടി സ്വദേശി സജിയെ(53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് ദേഹത്തു കൊണ്ട് പരുക്കേറ്റ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെസി സിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ സ്വദേശിനിയായ കാതറീനാണ് പരിക്കേറ്റത്. രാത്രി 10.30 ഓടെയായിരുന്നു അപകടം നടന്നത്.
