VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുട്ടം പഞ്ചായത്തിലെ വഴിയോര തുണിക്കച്ചവടം അവസാനിപ്പിക്കണം; കെ.റ്റി.ജി.എ തൊടുപുഴ മേഖല കമ്മിറ്റി

തൊടുപുഴ: മുട്ടം മേഖലയിലെ വഴിയോര തുണികച്ചവടം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ടെക്സ്റ്റെയിൽസ് ആൻ്റ് ഗാർമെൻ്റ്സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ തൊടുപുഴ മേഖല പ്രസിഡന്റ്‌ അനസ് പി അസീസ് അധികാരികൾക്ക് നിവേദനം നൽകി. മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസ്സി സതീഷ്, പഞ്ചായത്ത്‌ സെക്രട്ടറി ആന്റണി ജോൺ ജോസഫ്, മുട്ടം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽ വി ആർ എന്നിവരെ വ്യാപാരികളുടെ പരാതികൾ ബോധിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു.

തൊടുപുഴ മേഖലയിൽ വഴിയോരകച്ചവട ഉപരോധ സമരത്തിന് കെ റ്റി ജി എ നേതൃത്വം നൽകിയിരുന്നു. മുനിസിപ്പൽ അധികൃതരും, ഹെൽത്ത്‌ ഡിപ്പാർട്മെന്റും, പോലീസ് അധികാരികളും വളരെ ശക്തമായ നടപടികളുമായി വ്യാപാരികളുടെ കൂടെ നിൽക്കുകയും തൊടുപുഴ മുനിസിപ്പൽ ഏരിയയിൽ നിന്നും വഴിയോര തുണികച്ചവടം പരിപൂർണമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വഴിയോര വ്യാപാരികളിൽ ചിലർ മുട്ടം മേഖലയിൽ സുരക്ഷിത മേഖല എന്ന വിശ്വാസത്തിൽ കച്ചവടം പുനരാരംഭിച്ചിട്ടുണ്ട്.

മുട്ടം മേഖലയിലെ വസ്ത്ര വ്യാപാരികളെ ഇത് വളരെ പ്രതികൂലമായി ബാധിച്ചിട്ടിട്ടുണ്ട്. വൃത്തിഹീനമായ, ഉപയോഗിച്ച പഴയ വസ്ത്രങ്ങൾ ആണ് റീവാഷ് ചെയ്തു പുതിയവ എന്ന വ്യാജേന വിൽക്കുന്നത്. ഷോപ്പുകളിൽ ഇതേ വിലയ്ക്ക് പുതിയ വസ്ത്രങ്ങൾ ലഭിക്കും എന്നതാണ് വസ്തുത. പക്ഷെ വഴിയോരത്തു വളരെ വിലക്കുറവിൽ ലഭ്യമാകുന്നു എന്ന തെറ്റിദ്ധാരണയിൽ ആളുകൾ വഞ്ചിതരാകുകയാണ്.

ഈ പ്രവണതക്കു അധികാരികൾ കൂട്ട് നിൽക്കരുതെന്നു കെ റ്റി ജി എ ആവശ്യപ്പെട്ടു.മുട്ടം പഞ്ചായത്തിൽ വഴിയോരകച്ചവടം നിയന്ത്രിക്കുന്നതിനു നിലവിൽ തീരുമാനങ്ങൾ ഉള്ളതാണെന്നും പോലീസ് അധികാരികളുടെ കൂടി സഹകരണത്തോടെ നമ്മുടെ ആവശ്യം നിറവേറ്റാൻ സാധ്യമായ എല്ലാ നടപടികളും എടുക്കും എന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസ്സി സതീഷ് ഉറപ്പ് നൽകി. പോലീസ് അധികാരികളും പഞ്ചായത്ത്‌ അധികാരികളുമായി കൂടി ചേർന്ന് നടപടികൾ ഉറപ്പ് തന്നിട്ടുണ്ട്. സമയബന്ധിതമായ തീരുമാനങ്ങൾ ഉണ്ടാകണമെന്നും, ഉണ്ടാകാത്ത പക്ഷം അതിജീവനത്തിനായി പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും കെ റ്റി ജി എ ഭാരവാഹികൾ അറിയിച്ചു.

മേഖല ജനറൽ സെക്രട്ടറി നസീർ ബി എം, ട്രെഷറർ സജി സിറിയക്, ജില്ലാ വൈസ് പ്രസിഡന്റ്‌ റെന്നി തോമസ്, മേഖല വൈസ് പ്രസിഡന്റ്‌ മുജീബ് റ്റി കെ, ജോയിൻഡ്‌ സെക്രട്ടറി അഫ്സൽ പി എ, എക്സിക്യൂട്ടീവ് മേബർ ബിനോജ് എസ്‌ എൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *