പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി.റ്റി ഷാജിക്ക്(53) പരുക്കേറ്റു. അർധരാത്രി ചേർപ്പുങ്കൽ പാലത്തിന് സമീപമായിരുന്നു അപകടം. കൊല്ലപ്പള്ളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി ബിനോയിക്ക്(50) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കുമ്പിത്തോട് ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശിനി എസ് ലളിതയ്ക്ക്(58) പരുക്കേറ്റു.
