ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അണ്ണാ ഡിഎംകെ പിളർന്നു. എടപ്പാടി പളനിസ്വാമി നയിക്കുന്ന വിഭാഗം ഷണ്മുഖം നയിക്കുന്ന വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എഐഎഡിഎംകെ പിളർന്നത്. സി.വി ഷണ്മുഖം നയിക്കുന്ന വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. ചൊവ്വാഴ്ച്ച വിജയ്‌യെ നേരിട്ട് കാണാനാണ് ഷണ്മുഖം പക്ഷത്തിൻറെ നീക്കം. ഇതോടെ വിജയ്ക്ക് ലഭിക്കുന്നത് 150 എംഎൽഎമാരുടെ പിന്തുണയാവും. എടപ്പാടി പളനിസ്വാമി വിഭാഗത്തിനെതിരേ ഷണ്മുഖം വിഭാഗം ഗുരുതര ആരോപണങ്ങളുന്നയിച്ചു. പളനിസ്വാമി ഡിഎംകെയുമായി സഖ്യം ചേർന്ന് ഭരണം പിടിക്കാൻ നോക്കിയെന്നാണ് ആരോപണം. ഡിഎംകെയെ നശിപ്പിക്കാൻ ശ്രമിച്ച പാർട്ടി അവരുമായി സഖ്യം ചേരാൻ ശ്രമം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും എസ്.പി. വേലുസ്വാമി, സി. ഷണ്മുഖം എന്നിവരടങ്ങിയ വിഭാഗം വ്യക്തമാക്കി. പിന്നാലെയാണ് ഈ വിഭാഗം ഭരണ കക്ഷിയായ വിജയ്‌യുടെ ടിവികെയെ പിണുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
