VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യം പേപ്പർ ചോർച്ചയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. 24 ലക്ഷത്തോളം പേരായിരുന്നു നീറ്റ് പരീക്ഷ എഴുതിയിരുന്നത്. വീണ്ടും പരീക്ഷ നടത്താനുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിജ്ഞാപനം ഇറക്കുന്നതിന് പിന്നാലെ ഹാൾ ടിക്കറ്റ് കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടക്കുകയോ ചെയ്യേണ്ടെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *