VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരിൽ 99.07% പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി. പുതിയ മന്ത്രിസഭ രൂപീകരിക്കാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എൽസി, എസ്എസ്എൽസി(ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. 3.30 മുതൽ ഓദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാൻ സാധിക്കും. ഐടി മിഷൻറെ 9188619958 എന്ന വാട്സാപ്പ് നമ്പറിലൂടെയും നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം ലഭിക്കും. 3031 കേന്ദ്രങ്ങളിലായി 4,17, 290 പേരാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയിരിക്കുന്നത്. മാർച്ച് 5 മുതൽ 30 വരെയായിരുന്നു പരീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *