VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വർണ വില ഇടിഞ്ഞു

തിരുവനന്തപുരം: സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ പവന് 1,174000 രൂപയും ഗ്രാമിന് 14,675 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞതാണ് വില കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില കുറയുന്ന സാഹചര്യത്തിൽ സ്വർണത്തിന് ഇനിയും വില കുറയാൻ സാധ്യതയുണ്ടെന്നാണ് സൂചന. പണപ്പെരുപ്പ ഭീഷണിയും സ്വർണത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതേ സമയം സ്വർണ ഇറക്കുമതി ചട്ടങ്ങളിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്വാൻസ് ഓഥറൈസേഷൻ സ്കീം പ്രകാരം ഇറക്കുമതി ചെയ്യാവുന്ന സ്വർണത്തിൻറെ അളവ് 100 കിലോയായി നിയന്ത്രിച്ചി‌ട്ടുണ്ട്. നിലവിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 12,120 രൂപയായും കുറഞ്ഞിട്ടുണ്ട്. വെള്ളിവിലയിലും കുറവുണ്ട്. ഗ്രാമിന് 290 രൂപയാണ് വില.

Leave a Comment

Your email address will not be published. Required fields are marked *