VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ച് തെറിച്ച് വീണ് പാമ്പാടി സ്വ​ദേശി തോമസ് ജോസിന്(44) പരുക്കേറ്റു. ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡിനു കുറുകെ നടക്കുമ്പോളാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8.30യോടെ തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു(30) പരുക്കേറ്റു. കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബിനോയ് എബ്രഹാമിന്(57) പരുക്കേറ്റു. ചേർപ്പുങ്കൽ ഹൈവേ ജം​ഗ്ഷനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് വീണ് തൃശൂർ സ്വദേശി മഹേഷിന്(44) പരുക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *