തൊടുപുഴ: അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് പോളിടെക്നിക്കിൽ ഓണാഘോഷം – തരംഗം 2025 സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഷാൻ എം അസ്സിസ് ഉദ്ഘാടനം നിർവഹിച്ചു.
അക്കാഡമിക് ഡയറക്ടർ പ്രൊഫസർ കെ.എ ഖാലിദ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ അഞ്ജലി പ്രസാദ്, അക്കാഡമിക് ഡീൻ പ്രൊഫസർ നീദ ഫരീദ്, ഓണാഘോഷ പരിപാടി കൺവീനർമാരായ പ്രൊഫ. മിഥുൻ ദേവ്, പ്രൊഫ. പ്രവീൺകുമാർ കെ പി, വിദ്യാർത്ഥി കൺവീനർമാരായ നബീൽ പി നജീബ്, ആന്‌റോ ജോസഫ് എന്നിവരും വിദ്യാർത്ഥികളും ജീവനക്കാരും സന്നിഹിതരായിരുന്നു. അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ അഡ്വ.കെ എം മിജാസ്, അക്കാഡമിക് ഡീൻ ഡോ. സോമശേഖര പിള്ള എന്നിവർ ഓണാശംസകൾ നേർന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ വരവേറ്റു. അദ്ധ്യാപകരുടെ തിരുവാതിരക്കളി, വിദ്യാർത്ഥികൾകളുടെ കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, ലെമൺ സ്പൂൺ റേസ്, ഉറിയടി, റൊട്ടികടി, വടംവലി തുടങ്ങിയ മത്സരങ്ങൾ നടത്തി. തുടർന്ന് നടന്ന ശിങ്കാരി മേളവും കാവടിയാട്ടവും ആഘോഷങ്ങൾക്ക് കൊഴുപ്പ് പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും കോളേജിൽ ഒരുക്കിയിരുന്നു.