VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

തൊടുപുഴ ഉപാസനയിൽ വയലാർ സന്ധ്യ സംഘടിപ്പിച്ചു

തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘വയലാർ സന്ധ്യ’യും മലയാള ചലച്ചിത്രമായ ‘പോര്’-ന്റെ ഓഡിയോ റിലീസും ഉപാസന ഡയറക്ടർ ഫാ ജോൺസൻ പാലപ്പള്ളിൽ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ നടത്തി തുടർന്ന് അദ്ദേഹം നയിച്ച “സിനിമാ പാട്ടുകളുടെ ഇന്നലെ, ഇന്ന്, നാളെ” എന്ന സെമിനാറിൽ സിനിമ ഗാനങ്ങളുടെ മൂല്യചുതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നതെന്ന് ഉത്ബോദിപ്പിച്ചു. പുതിയ കാഴ്ചപ്പാടുകളുടെയും മാറിവരുന്ന ആസ്വാദന ശൈലിയുടെയും പരിണാമത്തിനനുസരിച്ചു സിനിമ ഗാനങ്ങളുടെ സൃഷ്ടിയിലും കലാന്തരികമായ …

തൊടുപുഴ ഉപാസനയിൽ വയലാർ സന്ധ്യ സംഘടിപ്പിച്ചു Read More »

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയായ കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് ആണ് മരിച്ചത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വീണത്. വിദ്യാർഥിനി നിലത്ത് വീണുകിടക്കുന്നത് ജീവനക്കാരാണ് കണ്ടത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥിനി ജീവനൊടുക്കിയതാണെന്നാണ് സംശയം. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.

പുതിയ സൈബർ കെണി; പോലീസ് മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് ‘ബോസ് സ്‌കാം’ (സിഇഒ ഇംപേഴ്സണേഷൻ ഫ്രോഡ്) എന്ന പേരിലെ പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കി തട്ടിപ്പ് നടത്തുന്നതാണ് സൈബർ കുറ്റവാളികളുടെ പുതിയ രീതി. ഇത്തരം സൈബർ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ആർബിഐയുടേയോ ഔദ്യോഗിക ഓഡിറ്റ് ടീമുകളുടെ പേരിൽ വ്യാജ അടിയന്തര സന്ദേശങ്ങൾ അയച്ച് ഉദ്യോഗസ്ഥരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും തുടർന്ന് മാൽവെയർ അടങ്ങിയ ഫയലുകൾ …

പുതിയ സൈബർ കെണി; പോലീസ് മുന്നറിയിപ്പ് നൽകി Read More »

മദ്യ നയത്തിലെ സർക്കാർ നിലപാട് നിയമസഭയിൽ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലെ അതൃപ്തി മുന്നണിയിലും പാർട്ടിയിലും തുടരുന്നതിനിടെ സർക്കാർ നിലപാട് തിങ്കളാഴ്ച നിയമസഭയിൽ വിശദീകരിക്കും. ബജറ്റിലെ നികുതി ഘടനയിൽ തുടക്കത്തിലേ ഇടഞ്ഞു നിൽക്കുയാണു പ്രതിപക്ഷം. ധന ബില്ലിൽ നികുതി ഘടനയെക്കുറിച്ച് പരാമർശം കൂടിയെത്തിയതോടെ ഇതു കൂടുതൽ ശക്തമാക്കാനിരിക്കെയാണ് സർക്കാർ നിലപാട് വിശദീകരിക്കുന്നത്. ധന ബില്ലിൽ നികുതി ഘടന ഉൾപ്പെടുത്തിയെങ്കിലും മദ്യ വിൽപ്പനയിൽ ചർച്ചയ്ക്ക് ശേഷം തീരുമാനമെന്നാണ് ഘടക കക്ഷികൾക്ക് കോൺഗ്രസിൻറെ ഉറപ്പ്. മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തെ മുൻപും ഇപ്പോഴും എതിർക്കുന്നു എന്നായിരുന്നു …

മദ്യ നയത്തിലെ സർക്കാർ നിലപാട് നിയമസഭയിൽ Read More »

പി.എസ്‌.സി പരീക്ഷയിൽ ​ഗുരുതര ക്രമക്കേടെന്ന് പരാതി, പല ഉത്തരങ്ങളും മൂല്യനിർണയം നടത്താത്തതായി കണ്ടെത്തൽ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിൽ അതീവ കൃത്യത പുലർത്തേണ്ട പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായി പരാതി. ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്‌സിക്ക് പിഴവ് സംഭവിച്ചിരിക്കുന്നത്. പരീക്ഷയിൽ ഉദ്യോഗാർഥികൾ എഴുതിയ നിരവധി ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ മനഃപൂർവം ഉപേക്ഷിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ഫീസടച്ച് ഉത്തരക്കടലാസിൻറെ പകർപ്പ് പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന ക്രമക്കേട് വെളിച്ചത്തുവന്നത്. ആലപ്പുഴ മുഹമ്മ സ്വദേശിയായ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസിൽ മാത്രം ഒമ്പതുമുതൽ …

പി.എസ്‌.സി പരീക്ഷയിൽ ​ഗുരുതര ക്രമക്കേടെന്ന് പരാതി, പല ഉത്തരങ്ങളും മൂല്യനിർണയം നടത്താത്തതായി കണ്ടെത്തൽ Read More »

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

തൊടുപുഴ: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചു. ഗവൺമെൻ്റ് ചീഫ് വിപ്പും തൊടുപുഴ എം എൽ എ യുമായ അപു ജോൺ ജോസഫ് പോളിയോ തുള്ളി മരുന്ന് 5 വയസ്സിന് താഴെയുള്ള കുട്ടിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പോളിയോ നിർമ്മാർജ്ജന പ പ്രക്രിയയിൽ ബോധവത്കരണത്തിന് പ്രാധാന്യം ഉണ്ടെന്നും, ആരോഗ്യം അടിസ്ഥാന ആവശ്യമായി മാറേണ്ടതുണ്ടെന്നും എം എൽ എ അഭിപ്രായപ്പെട്ടു. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത …

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു Read More »

ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി: കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പൻ സ്വദേശിയായ ജസ്റ്റിൻ ജോസ്(37) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ജൂൺ 22 നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് ജസ്റ്റിനും മാതാവിനും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ വിദഗ്‌ധ ചികിത്സയിലായിരുന്ന ജസ്റ്റിന്, ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.അപകടത്തിൽ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ഇപ്പോഴും ആശുപത്രിയിൽ …

ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

വ്യാപാര മേഖലക്കും സ്കൂൾ കുട്ടികൾക്കും സഹായകരമാകുന്ന രീതിയിൽ സ്‌കൂളുകളിലെ പരീക്ഷകൾ പുനക്രമീകരിക്കണം; കെ റ്റി ജി എ, ഗവൺമെന്റ് ചിഫ് വിപ്പ് അപു ജോൺ ജോസഫിന് നിവേദനം നൽകി

തൊടുപുഴ: വ്യാപാരികൾക്കും സ്കൂൾ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഗുണകരമാകുന്ന രീതിയിൽ സ്കൂൾ പരീക്ഷകൾ പുനക്രമീകരിക്കണം എന്നാവശ്യപ്പെട്ടു കെ റ്റി ജി എ തൊടുപുഴ മേഖല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ അനസ് പി അസീസ് ഗവൺമെന്റ് ചിഫ് വിപ്പ് അപു ജോൺ ജോസഫിനു നിവേദനം നൽകി. വരും ദിവസങ്ങളിൽ മുഖ്യ മന്ത്രി വി ഡി സതീശൻ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ശംസുദ്ധീൻ, വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി എന്നിവരെ കണ്ടു നിവേദനം കൈമാറാനും തീരുമാനിച്ചു. വസ്ത്ര …

വ്യാപാര മേഖലക്കും സ്കൂൾ കുട്ടികൾക്കും സഹായകരമാകുന്ന രീതിയിൽ സ്‌കൂളുകളിലെ പരീക്ഷകൾ പുനക്രമീകരിക്കണം; കെ റ്റി ജി എ, ഗവൺമെന്റ് ചിഫ് വിപ്പ് അപു ജോൺ ജോസഫിന് നിവേദനം നൽകി Read More »

ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും; ഇടുക്കി ജില്ലാ വികസന സമിതി

ഇടുക്കി: സർക്കാർ ഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ തൊടുപുഴ നഗരത്തിലുടനീളം വെളളക്കെട്ടുണ്ടായത് അനധികൃതമായി പുഴ കൈയേറി നിർമ്മാണം നടത്തിയതിനാലും വെള്ളം ഒഴുകിപ്പോകുന്ന ഓവുകളുടെ വീതി …

ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും; ഇടുക്കി ജില്ലാ വികസന സമിതി Read More »