VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മഞ്ചാടി കലോത്സവം സമാപിച്ചു

ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മഞ്ചാടി വർണ്ണത്തുമ്പി ബാല കലോത്സവം സമാപിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ 30 അംഗൻവാടികളിൽ നിന്നും പങ്കെടുത്ത 600 ലേറെ കുരുന്നുകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. 30 അങ്കണവാടികളിലെ കുട്ടികൾക്ക് പുറമേ അംഗനവാടികളിൽ രൂപം കൊടുത്തിട്ടുള്ള 30 ബാലസഭകൾ,39 ടീനേജ് ക്ലബ്ബുകൾ എന്നിവയിൽ നിന്നുള്ള കുട്ടികളും കലോത്സവത്തിൽ പങ്കാളികളായി.

ഫ്രീ സ്കൂൾ,ബാലസഭ, ടീനേജ് എന്നീ മൂന്ന് സെക്ഷനുകൾ ആയി ട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തങ്കമണി പാരിഷ്ഹാൾ,എൽ പി സ്കൂൾ, എന്നിവിടങ്ങളിൽ തയ്യാറാക്കിയ 4 സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ അരങ്ങേറിയത്. മഞ്ചാടി കലോത്സവത്തിന് പ്രത്യേക ചാരുത പകർന്നുകൊണ്ട് അങ്കണവാടി കുട്ടികളുടെ ചെണ്ടമേള മത്സരത്തോടെ കൂടിയാണ് മത്സരവേദിക്ക് തിരി തെളിയിച്ചത്.

72 ഓളം കുരുന്നുകൾ പങ്കെടുത്ത മെഗാ ചെണ്ടമേള മത്സരം കേരളത്തിലെ അങ്കണവാടി കലോത്സവ ചരിത്രത്തിൽ ആദ്യ സംഭവമായി മാറി. Icds ഇടുക്കി, CDS കാമാക്ഷി എന്നിവയുടെ സഹകരണ ത്തോടെയാണ് പഞ്ചായത്ത് മഞ്ചാടി കലോത്സവം സംഘടിപ്പിച്ചത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസ് അധ്യക്ഷത യോഗത്തിൽ തങ്കമണി സെൻതോമസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സാബു കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചൊള്ളാമഠം പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷെർലിജോസഫ്, പഞ്ചായത്ത് അംഗം ജിന്റു ബിനോയി,ഷേർളി തോമസ്, അജയ്ൻ N.R, റീന സണ്ണി,സിഡിഎസ് ചെയർപേഴ്സൺ ലിസി മാത്യു, ബാങ്ക് ബോർഡ് മെമ്പർ കെ എസ് മോഹനൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അസി. സെക്രട്ടറി സാജു, ഐ സി ഡി എസ് സൂപ്പർവൈസർ ഡി മറിയാമ്മ, ഗ്രാമപഞ്ചായത്ത് എച്ച്. സി ബിനോയി, ജോളി കുരുവിള, അനിമോൾ ജോസ്, ഷിജിമോൾ സി.റ്റി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഇതോടെ അനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച അംഗൻവാടികളെയും മികച്ച പോഷൻ വാടിക അംഗൻവാടികളെയും മികച്ച അംഗൻവാടി ഹെൽപ്പർ,വർക്കർ എന്നിവർക്കും അവാർഡുകൾ വിതരണം ചെയ്തു ആദരിച്ചു. പഞ്ചായത്തിലെ മികച്ച അംഗൻവാടിയായി തങ്കമണി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കാറ്റാടികവലയും മൂന്നാം സ്ഥാനം ജനതാപടി അംഗൻവാടിയും കരസ്ഥമാക്കി. ഏറ്റവും മികച്ച പോഷൻ വാടിക അംഗൻവാടിയായി മാപ്പിലപ്പടി അംഗൻവാടി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം സ്ഥാനം പാണ്ടിപ്പാറയും മൂന്നാം സ്ഥാനം പുഷ്പഗിരിയും കരസ്ഥമാക്കി. പഞ്ചായത്തിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചറായി ശാന്തമ്മ മാത്യു ഈട്ടികവല അംഗനവാടി, സെലിൻ വാണിശ്ശേരി കാമാക്ഷി അംഗൻവാടി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ ഏറ്റവും മികച്ച ഹെൽപ്പർ ആയി ജയ്സമ്മ ബാലൻ തങ്കമണി അവാർഡിന് അർഹയായി.

കലോത്സവത്തിൽ അങ്കണവാടി വിഭാഗത്തിൽ ജനതാപടി, തങ്കമണി, കാറ്റാടികവല, അംഗൻവാടികൾ ട്രോഫികൾ കരസ്ഥമാക്കി. ബാലസഭ, ടീനേജ് സെക്ഷനിൽ കാറ്റാടി കവല, കാമാക്ഷി, പുഷ്പഗിരി അംഗൻവാടികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലോത്സവത്തിൽ കാറ്റാടികവല അംഗൻവാടി ഓവറോൾ ചാമ്പ്യൻഷിപ്പും കാമാക്ഷി അംഗൻവാടി റണ്ണർപ്പും നേടി.

Leave a Comment

Your email address will not be published. Required fields are marked *