തൊടുപുഴ: ശ്രീകൃഷ്ണ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണ സന്ധ്യയെന്ന പേരിൽ ഓണാഘോഷം നടത്തി. തൊടുപുഴ ശ്രീകൃഷ്ണ റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം ഗായത്രി ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് ജയചന്ദ്രന്റെ അധ്യക്ഷതയിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ ഓണ സന്ദേശം നൽകി. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ ആര്യ ജയശങ്കർ, ശ്രീപാർവ്വതി അനിൽ എന്നിവർക്ക് ഡോക്ടർ മൈത്രയി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് സമ്മാനിച്ചു. മത്സര വിജയികൾക്ക് ചെയർമാൻ സമ്മാനങ്ങൾ നൽകി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി സെക്രട്ടറി കെ.ആർ രഘു സ്വാഗതവും കെ ഹരിലാൽ കൃതജ്ഞതയും രേഖപ്പെടുത്തി.
