VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പൊതുവിദ്യാഭ്യാസ പരിവർത്തന യാത്രക്ക് നാളെ കോതമംഗലത്ത് സ്വീകരണം നൽകും

കോതമംഗലം: കാസർഗോഡ് നിന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര “മാറ്റൊലി” 23ന് ജില്ലയിൽ പ്രവേശിക്കും. ഉച്ചക്ക് 2-ന് കോതമംഗലത്ത് എത്തിച്ചേരുന്ന ജാഥക്ക് മിനി സിവിൽ സ്റ്റേഷനിൽ കെ പി സി സി, ഡി സി സി ഭാരവാഹികൾ , സർവീസ് സംഘടനാ നേതാക്കൾ, പെൻഷൻ സംഘടനകൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചേർന്ന് വിപുലമായ സ്വീകരണം നൽകും.

എൽദോസ് കുന്നപ്പിള്ളി എം എൽ എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഷെമീർ പനയ്ക്കൽ അധ്യക്ഷത വഹിക്കും. ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറിയ പള്ളിത്താഴുത്തു നിന്ന് സമ്മേളന നഗരിയിലേക്ക് ആനയിക്കും.കോൺഗ്രസ് നേതാക്കളായ എ.ജി ജോർജ്, കെ.പി. ബാബു,പി.പി. ഉതുപ്പാൻ, ഡി.സി സി സെക്രട്ടറി അബു മൊയ്തീൻ, ബാബു ഏലിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അനൂപ് ഇട്ടൻ, നേതാക്കളായ എം.എസ് എൽദോസ് പി.ആർ അജി, പി.കെ. ചന്ദ്രശേഖരൻ നായർ, ജയിംസ് കോറമ്പേൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വിൻസെൻ്റ് ജോസഫ്, അജിമോൻ പൗലോസ്, ബിജി തോമസ് , റോയി മാത്യു എന്നിവർ അറിയിച്ചു.

സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും കെ.ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കുക, എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ജോലി സംരക്ഷണവും ഉറപ്പാക്കുക, നിഷേധിച്ച ആനുകൂല്യങ്ങളും, ശമ്പള പരിഷ്കരണവും ഉടൻ ലഭ്യമാക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, യു.ഐ.ഡി ഉള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തിക നിർണ്ണയം നടത്തുക, ഭിന്നശേഷിയുടെ പേരിൽ തടഞ്ഞു വച്ചിരിക്കുന്ന മുഴുവൻ നിയമനങ്ങൾക്കും അംഗീകാരം നൽകുക, ദിവസ വേതനക്കാരുടെ വേതനം തടയുന്ന സർക്കാർ വിവാദ സർക്കുലർ പിൻവലിക്കുക, അധ്യാപകർക്കും ജീവനക്കാർക്കും വിശ്വാസ്യയോഗ്യമായ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുക, വിദ്യാഭ്യാസരംഗത്തെ കാവിവത്കരണവും, ചുവപ്പുവത്കരണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ‘മാറ്റൊലി’ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *