കൊച്ചി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി. ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ട് ടോൾ പിരിക്കാം എന്നായിരുന്നു കോടതിയുടെ പരാമർശം. ഒരാഴ്ച മുൻപ് നിർമിച്ച മുരിങ്ങൂർ സർവീസ് റോഡ് ഞായറാഴ്ച തകർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാനിരിക്കെയാണ് റോഡ് തകർന്നത്. ഇതോടെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടുകയായിരുന്നു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
