ഇടുക്കി: വെൺമണിയിൽ സ്ത്രീയുടെ സ്വർണ്ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പിടികൂടി. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലെ വെൺമണി ഭാഗത്ത് വച്ച് കഴിഞ്ഞ ദിവസമാണ് വ്യാജ നമ്പർ പതിച്ച സ്കൂട്ടറിലെത്തിയ പ്രതികൾ കവർച്ച നടത്തിയത്. കമ്പംമെട്ട് സ്വദേശി വീരാളശേരിയിൽ അമൽ സജി (24), ചേർത്തല അന്ധകാരനഴി സ്വദേശി കാട്ടുങ്കതയ്യിൽ ലിഖിൻ ഇഗ്നേഷ്യസ് (24) എന്നിവരാണ് പ്രതികൾ. ഇടുക്കി ഡി.വൈ.എസ്.പി രാജൻ കെ അരമനയുടെ നിർദ്ദേശാനുസരണം കഞ്ഞിക്കുഴി എസ്.ഐ താജുദ്ദീൻ അഹമ്മദ്, സജീവ് മാത്യു സീനിയർ സി.പി.ഒ ഷെരീഫ് പി.എ, അനീഷ് കെ.ആർ, സുമേഷ് സിപിഒ മാരായ മനു ബേബി, ജയൻ,മനോജ് കെ.ബി എന്നിവർ ചേർന്ന് കമ്പംമെട്ടിൽ നിന്നും ചേർത്തലയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
