VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കോൽക്കത്തയിൽ കനത്ത മഴ; അഞ്ച് പേർ മരിച്ചു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കോൽക്കത്ത: കോൽക്കത്തയിൽ അതിശക്തമായ മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളം ക‍യറിയതിനെ തുടർന്ന് 5 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ബെനിയാപുകൂർ, കലികപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബൽപൂർ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളക്കെട്ട് ഗതാഗതത്തെ മോശമായി ബാധിച്ചിട്ടുണ്ട്. സബർബൻ റെയിൽ, മെട്രൊ സർവീസുകൾ എന്നിവ തടസപ്പെട്ടു. ‌നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ വിമാന കമ്പനികൾ മഴ കണക്കിലെടുത്ത് യാത്രാ മുന്നറിയിപ്പുകൾ നൽകി. വടക്കൻ കൊൽക്കത്തയിൽ 200 മില്ലിമീറ്റർ മഴയും തെക്കൻ കോൽക്കത്തയിൽ 180 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതിനെത്തുടർന്ന് നഗരത്തിൻറെ , തെക്ക്-വടക്കൻ ഭാഗങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *