VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്

ന്യൂയോർക്ക്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്ര സഭയിലാണ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോൺ അഭിപ്രായപ്പെട്ടു. സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നു, ഇനിയും കാത്തിരിക്കാനാവില്ല, ഹമാസ് തടവിലാക്കിയ 48 ബന്ദികളെ മോചിപ്പിക്കണം. യുദ്ധം, ബോംബാക്രമണം, കൂട്ടക്കൊലകൾ, കുടിയിറക്കൽ എന്നിവ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മാക്രോൺ പറഞ്ഞു. ഇതോടെ 150 ലേറെ രാജ്യങ്ങളാണ് പലസ്തീൻ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയത്. ദ്വിരാഷ്ട്രാ വാദം ഉയർത്തി ഫ്രാൻസിൻറെയും സൗദി അറേബ്യയുടെയും അധ്യക്ഷതയിൽ ചേർന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ നിന്നും ജർമ്മനി, ഇറ്റലി, അമെരിക്ക എന്നീ രാജ്യങ്ങൾ വിട്ടു നിന്നു.

Leave a Comment

Your email address will not be published. Required fields are marked *