റാഞ്ചി: ഝാർഖണ്ഡിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. നിരോധിത സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയിൽ നിന്ന് പിളർന്ന ഝാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ(ജെ.ജെ.എം.പി) അംഗങ്ങളാണ് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ മരിച്ചത്. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട ഒരാളായ ഛോട്ടു ഒറാവോൺ എന്നയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
