VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ടൂർ കോയും തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും സംയുക്തമായി 27ന് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ ടൂറിസം ദിനം ആഘോഷിക്കും

തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും(ടൂർ കോ) തൊടുപുഴ മർച്ചൻ്റ് അസോസിയേഷനും സംയുക്തമായി സെപ്റ്റംബർ 27ന് അന്താരാഷ്ട്ര ടൂറിസം ദിനം ആഘോഷിക്കുന്നു. ടൂറിസവും സുസ്‌തിര പരിവർത്തനവും എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട് അന്താരാഷ്ട്ര ടൂറിസം ദിനം വിപുലമായ പരിപാടികളോടെയാണ് ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ വച്ച് ആഘോഷിക്കുന്നത്. തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിക്കുന്ന ടൂറിസ്റ്റുകളുടെ ഗ്രൂപ്പ് യാത്ര ഉച്ച കഴിഞ് 2.30ന് തൊടുപുഴ ഡി.വൈ.എസ്.പി സാബു പി കെ ഫ്ലാഗ്‌ഓഫ് ചെയ്യും.

മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് രാജു താരിണിയിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തു മെമ്പർ ഇന്ദു സുധാകരൻ സന്ദേശം നൽകും. ഉപ്പുകുന്ന് പൈതൃക മ്യൂസിയം, തേയില തോട്ടം, അരുവിപ്പാറ, ട്വിലൈറ്റ് വ്യൂ സന്ധ്യാ നേരത്തു ഗ്യാലക്‌സി പോയിൻ്റ് (മുറംകെട്ടിപ്പാറ) എന്നിവടങ്ങൾ സന്ദർശിക്കും.

വൈകിട്ട് ആറിന് ഉപ്പുകുന്ന് ട്രാവൻകൂർ കോട്ടേജിൽ വച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് എം ലതീഷ് ഉപ്പുകുന്ന് ടൂറിസം സാധ്യതകളെക്കുറിച് സംസാരിക്കും. തുടർന്ന് ഉപ്പുകുന്നിലെ ആദിവാസി വിഭാ​ഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ. ടൂറിസം ദിനത്തോടനുബന്ധിച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്ക് പകുതി ഫീസിൽ കുതിര സവാരി ആസ്വദിക്കുവാൻ അവസരം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ടൂർ കോ ചെയർമാൻ സുരേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡൻ്റ് രാജു തരിണിയിൽ,സെക്രെട്ടറി സി കെ നവാസ്, ടൂർ കോ സെക്രട്ടറി കെ വി ഫ്രാൻസിസ്, മർച്ചൻ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഷെറീഫ് സർഗം എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *