VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഓൺലൈൻ, സാമ്പത്തിക തട്ടിപ്പുകൾ: ജില്ലാ പോലീസ് സെമിനാർ നടത്തി

ഇടുക്കി: ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക തട്ടിപ്പിനെതിരെ പോലീസും, ബാങ്കുകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിൽ ബാങ്കിന്റെ പങ്കിനെക്കുറിച്ചും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിച്ചു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു.

ഡി.സി.ആർ.ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിജു കെ.ആർ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ലീഡ് ബാങ്ക് മാനേജർ വർഗീസ് എം മാത്യു വിദഗ്ധ നിർദ്ദേശങ്ങൾ നൽകി. തട്ടിപ്പുകൾ തടയുന്നതിനായുള്ള ബാങ്കിങ് സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസിനുള്ളതും, ബാങ്കിനുള്ളതുമായ സംവിധാനങ്ങളെ പരസ്പരം പരിചയപ്പെടുത്തി.

ഇന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ അതിവേഗം വളർന്നുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയെ സംബന്ധിച്ചും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും ബാങ്ക് ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി ബാങ്ക് ജീവനക്കാരെ ശാക്തീകരിക്കുന്നതിനും യോഗത്തിൽ ചർച്ചകൾ നടന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും ബാങ്കുകളിൽ നിന്നുമായി ഇരുന്നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *