മുംബൈ: ഇറച്ചിക്കറി ആവശ്യപ്പെട്ടതിൻറെ പേരിൽ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചതിനുപിന്നാലെ ഏഴ് വയസ്സുള്ള കുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ പാൽഗറിൽ ഞായറാഴ്ചയാണ് സംഭവം. ചിന്മയ് ധുമാഡ് എന്ന കുട്ടിയാണ് മരിച്ചത്. അമ്മ പല്ലവി ധുമാഡാണ് കുട്ടിയെ അടിച്ചത്. പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്തിക്കോൽ കൊണ്ട് പല തവണ അടിച്ചതിനെത്തുടർന്ന് പരുക്കേറ്റ 10 വയസുള്ള സഹോദരിയും ചികിത്സയിലാണ്. കുട്ടികൾ ഇറച്ചിക്കറി നിരന്തരമായി ആവശ്യപ്പെട്ടതോടെ പല്ലവി ദേഷ്യം സഹിക്കാനാകാതെ ചപ്പാത്തിക്കോൽ കൊണ്ട് കുട്ടികളെ തല്ലുകയായിരുന്നു.
